വനിതാ ശിശു വികസന വകുപ്പില്‍ ഓ.ആര്‍.സി പദ്ധതിയിലേക്ക് പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന്റെ മിഷന്‍ വാത്സല്യ – ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായുള്ള ഓ.ആര്‍.സി പദ്ധതിയുടെ 2025-2026 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവും / ബിരുദവും രണ്ടു വര്‍ഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവും / പ്രൊഫഷണല്‍ കോഴ്‌സില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും അഭിരുചിയും താത്പര്യവുമുള്ള വിദ്യാര്‍ഥികള്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2026 ജനുവരി ഒന്നിന് 40 വയസ്സ് തികയരുത്.

അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭ്യമാക്കണം. അപേക്ഷകള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, മഞ്ചേരി മലപ്പുറം ജില്ല.  എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ മെയ് 23ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍-9020290276, 0483 2978888.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top