
ചങ്ങരംകുളം:സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ സ്തൂപത്തിലിടിച്ച് മറിഞ്ഞു. കുട്ടികൾ അടങ്ങുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചൊവ്വാഴ്‌ച കാലത്ത് 9 മണിയോടെ കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ പാവിട്ടപ്പുറം സെൻ്ററിലാണ് അപകടം.തൊടുപുഴയിൽ ബന്ധുവീട്ടിൽ പോയി മടങ്ങിയ കണ്ണൂർ സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്.
കാറിനുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന നാല് പേരെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




