Section

malabari-logo-mobile

തൊഴിലവസരം

HIGHLIGHTS : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക നിയമനം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക തസ്തികയി...

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേയ്ക്ക് ദിവസ വേതന നിരക്കിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത സർവകലാശാലാ ബിരുദം (എക്കണോമിക്‌സ്/ കൊമേഴ്‌സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് യോഗ്യത.  സ്‌പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്‌സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന.  21നും 50നുമിടയിലായിരിക്കണം പ്രായം.
താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 10ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

കെ.ആർ.ഡബ്ല്യു.എസ്.എ അന്യത്രസേവന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയുടെ (കെ.ആർ.ഡബ്ല്യു.എസ്.എ) ഇടുക്കി, മലപ്പുറം റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.
റീജിയണൽ പ്രേജക്ട് ഡയറക്ടറുടെ ഒരു ഒഴിവാണുള്ളത്. ഇടുക്കിയിലാണ് ഒഴിവ്. 10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർ/ ഡെപ്യൂട്ടി ഡവലപ്പെമെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അക്കൗണ്ട്‌സ് ഓഫീസർ ഒഴിവ്. സർക്കാർ/ അർദ്ധസർക്കാർ/ മറ്റു പൊതുമേഖല സ്ഥാപനങ്ങൾ/ സെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/ അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: www.jalanidhi.kerala.gov.in. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 വൈകുന്നേരം അഞ്ച് മണി.

sameeksha-malabarinews

ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം നാലിന്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിയമനത്തിന് ജനുവരി നാലിനു രാവിലെ 10ന് അഭിമുഖം നടത്തും. ഐടിഐ, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വകുപ്പിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2300484.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!