Section

malabari-logo-mobile

കെ റെയില്‍ ആശങ്ക പരിഹരിക്കാന്‍ മുഖ്യമന്ത്രി 14 ജില്ലകളിലും നേരിട്ടെത്തും

HIGHLIGHTS : The Chief Minister will visit various districts to address the K Rail concerns

തിരുവനന്തപുരം: കെ റെയിലില്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ ദൂരികരിക്കാന്‍ ജില്ലാ തലത്തില്‍ സര്‍ക്കാര്‍ പൗരപ്രമുഖന്മാരുടെ യോഗം വിളിച്ചു ചേര്‍ക്കും. 14 ജില്ലകളിലേയും സാമൂഹിക, സാംസ്‌കാരിക, വ്യവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും.

ആദ്യ യോഗം ജനുവരി നാലിന് തിരുവനന്തപുരത്ത് നടക്കും. ജനങ്ങളുടെ പിന്തുണ നേടാന്‍ ഭവന സന്ദര്‍ശനം നടത്താന്‍ സിപിഐഎമ്മും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് – ബിജെപി – ജമായത് ഇസ്ലാമി കൂട്ടുകെട്ടാണ് കെ റെയിലിനെ എതിര്‍ക്കുന്നത്താണ് സിപിഐഎം വിമര്‍ശനം. എന്നാല്‍ എതിര്‍പ്പ് ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി.

sameeksha-malabarinews

വിവാദങ്ങള്‍ ശക്തമാകുമ്പോഴും കെ റെയിലില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുകയാണ് സര്‍ക്കാരും സിപിഐഎം. ജില്ലാ തലത്തില്‍ പൗരപ്രമുഖരുടെ യോഗം മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം. ഒപ്പം ലഘുലേഖയുമായി സിപിഐഎം വീടുകളിലേക്കിറങ്ങും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!