അന്‍സാരി ചുള്ളിപ്പാറ/ജനില്‍ മിത്ര 8-ാമത് അന്താരഷ്ട്ര നാടകോത്സവത്തിൽ,മലയാള നാടകവേദിയെ ഔന്നത്യത്തിന്റെ പുതിയ തലത്തിലേക്ക് പിടിച്ചുയർത്തുന്ന ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം അഭിമാനകരമായ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുകയുണ്ടായി.ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തിൽ ഉണ്ടാക്കിയ ഭാവുകത്വപരമായ മാറ്റങ്ങൾക്ക് സമാനമായി കരുതാവുന്നതാണ് ദീപൻ ശിവരാമൻ സംവിധാനം ചെയ്ത അതിന്റെ രംഗഭാഷ്യത്തെയും. പുനർവായന,രംഗഭാഷ്യം എന്നൊക്കെയുള്ള പതിവു വാക്കുകൾക്കപ്പുറത്ത് തസ്രാക്ക് എന്ന ഗ്രാമം ഇവിടെ അരങ്ങിൽ പുനർജനിക്കുകതന്നെയാണ്. കാരണം മൂന്ന് മണിക്കൂറും ഇരുപത്തഞ്ചു മിനുട്ടും ദൈർഘ്യമുള്ള ഈ നാടകം സമയദൈർഘ്യം