നാടോത്സവത്തിന്‌ തിരിതെളിഞ്ഞു

തൃശൂര്‍: എട്ടാമത്‌ അന്താരാഷ്ട്ര നാടകോത്സവത്തിന്‌ തിരിതെളിഞ്ഞു. തേറമ്പില്‍ രാമകൃഷ്‌ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി കെ സി ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. നടന്‍ മുരളി തുടക്കം കുറിച്ച നാടകോത്സവം്‌ ഒരോ വര്‍ഷം കഴിയും തോറും വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ അദേഹം പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

International Theatre Festival of Keralaതൃശൂര്‍: എട്ടാമത്‌ അന്താരാഷ്ട്ര നാടകോത്സവത്തിന്‌ തിരിതെളിഞ്ഞു. തേറമ്പില്‍ രാമകൃഷ്‌ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി കെ സി ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. നടന്‍ മുരളി തുടക്കം കുറിച്ച നാടകോത്സവം്‌ ഒരോ വര്‍ഷം കഴിയും തോറും വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ അദേഹം പറഞ്ഞു.

ബോഡി പൊളിറ്റിക്‌സ്‌ എന്ന ആശയമാണ്‌ ഇത്തവണ മേളയുടെ മുഖ്യ പ്രമേയമെന്ന്‌ മേളയെ പരിചയപ്പെടുത്തി കൊണ്ട്‌ ആര്‍ടിസ്റ്റിക്‌ ഡയറക്ടര്‍ ശങ്കര്‍ വെങ്കിടേശ്വര്‍ പറഞ്ഞു. എട്ടാമത്തെ നാടകോത്സവത്തില്‍ എത്തി നില്‍കുമ്പോള്‍ ഇറ്റ്‌ഫോക്കിന്‌ സമ്പന്നമായ ഒരു സാംസ്‌ക്കാരിക പശ്ചാത്തലം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന്‌ സ്വാഗത പ്രസംഗത്തില്‍ അക്കാദമി പ്രസിഡന്റ്‌ പി വി കൃഷ്‌ണന്‍ നായര്‍ പറഞ്ഞു.

ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍, കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ, പ്രൊഫ.എം ലീലാവതി, കലാമണ്ഡലം ഗോപി, ആര്‍ടിസ്റ്റ്‌ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. പെരുവനം കുട്ടന്‍ മാരാര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. ഉദ്‌ഘാടനത്തിന്‌ ശേഷം ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചന്ദ്രലേഖ നാടക സംഘത്തിന്റെ ശരീരെയന്ന നാടകത്തിന്റെ അവതരണം നടന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •