Section

malabari-logo-mobile

മലയാളിയുടെ വായന മരിക്കുന്നില്ല;മമ്മുട്ടി

HIGHLIGHTS : എടപ്പാള്‍: മലയാളിയുടെ വായനശീലത്തില്‍ മലിയമാറ്റൊന്നും വന്നിട്ടില്ലെന്ന്‌ മലയാളത്തിന്റെ പ്രിയതാരം മമ്മുട്ടി. വായന മരിക്കുന്നവെന്ന വ്യാകുതയ്‌ക്കിടിയല്...

mammoottyഎടപ്പാള്‍: മലയാളിയുടെ വായനശീലത്തില്‍ മലിയമാറ്റൊന്നും വന്നിട്ടില്ലെന്ന്‌ മലയാളത്തിന്റെ പ്രിയതാരം മമ്മുട്ടി. വായന മരിക്കുന്നവെന്ന വ്യാകുതയ്‌ക്കിടിയല്‍ മലയാളികളുടെ വായനയെ അത്‌ കാര്യമായി ബാധിച്ചിട്ടില്ലെന്നതിനുള്ള തെളിവാണ്‌ പ്രസിദ്ധീകരണങ്ങളുടെ വില്‍പനയിലുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ളര്‍ച്ച. മലയാളി ഒരുവര്‍ഷം ശരാശരി പതിനേഴായിരത്തോളം രൂപ പ്രസിദ്ധീകരണങ്ങള്‍ വാങ്ങാന്‍ മാത്രം ചെലവഴിക്കുന്നുവെന്ന കണക്ക്‌ വായനാലോകത്തിന്‌ അപചയം സംഭവിക്കുന്നില്ല എന്നതിന്റെ സൂചനയാണെന്നും അദേഹം പറഞ്ഞു.

ഡോ. കെ.ടി ജലീല്‍ എംഎല്‍എയുടെ ‘മലബാര്‍ കലാപം ഒരു പുനര്‍വായന’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിര്‍വഹിക്കാന്‍ എടപ്പാളിലെത്തിയതായിരുന്നു മമ്മുട്ടി. പുസ്‌തകം മമ്മുട്ടി ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു.

sameeksha-malabarinews

മലബാര്‍ കലാപത്തിന്റെ ചരിത്രത്തോട്‌ വളരെയധികം നീതിപുലര്‍ത്തിയ 1921 എന്ന സിനിമയുടെ ഭാഗമായ തനിക്ക്‌ മലബാര്‍ കലാപത്തിന്റെ വസ്‌തുതകളിലേക്ക്‌ വെളിച്ചം വീശുന്ന ഈ ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങ്‌ അവിസ്‌മരണീയമാണെന്നും മറ്റൊരാള്‍ എഴുതിയ സംഭഷണങ്ങള്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിക്കുന്ന കലാകാരന്‍ മാത്രമാണ്‌ താനെന്നും മമ്മുട്ടി പറഞ്ഞു.

പി സുരേന്ദ്രന്‍ പുസ്‌തകം പരിചയപ്പെടുത്തി. ഡോ.ടി ജമാല്‍ മുഹമ്മദ്‌, ഇ എന്‍ മോഹന്‍ദാസ്‌,പി.ജ്യോതിഭാസ്‌, ഡോ.കെടി ജലീല്‍ എംഎല്‍എ,അഡ്വ.എം.ബി ഫൈസല്‍, സി.രാധാകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!