ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലാ നീന്തല്‍ അക്കാദമിക്ക് നേട്ടം സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി ഒരുങ്ങുന്നു

സര്‍വകലാശാലാ നീന്തല്‍ അക്കാദമിക്ക് നേട്ടം സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി ഒരുങ്ങുന്നു നീന്തല്‍ പ്രതിഭകളെ വളര്‍ത്താനായി കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ച സ്വിമ്മിങ് അക്കാദമിക്ക് ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ കൈനിറയെ മെഡലുകള്‍. നിലമ്പൂര്‍ പീവിസ് സ്‌കൂളില്‍ ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ 20 സ്വര്‍ണവും 11 വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ മൂന്നാം സ്ഥാനം അക്കാദമി കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വേനലവധിക്കാലങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സര്‍വകലാശാലാ നീന്തല്‍ക്കുളത്തില്‍ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. അറുനൂറോളം പേരാണ് ഇതില്‍ പങ്കെടുത്തത്.

error: Content is protected !!
Scroll to Top