Section

malabari-logo-mobile

ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്‌സിന് അപേക്ഷിക്കാം

HIGHLIGHTS : Apply for Fashion Designing and Garment Technology course

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള SBTE കേരളയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ സംസ്ഥാനത്തെ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലും സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലും നടത്തുന്ന രണ്ടു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി പ്രോഗ്രാമിലേക്ക് 2023-24 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശനം ആരംഭിച്ചു

എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിനര്‍ഹത നേടിയിട്ടുള്ളവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങള്‍ക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് ആസ്പദമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

sameeksha-malabarinews

ഭിന്നശേഷിയുള്ളവര്‍ക്ക് (സഞ്ചാരം,കാഴ്ച, കേള്‍വി വൈകല്യം ഉള്ളവര്‍) 5% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ വിധവകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്.

പൊതു വിഭാഗങ്ങള്‍ക്ക് 100 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി www.polyadmission.org/gifd എന്ന വെബ്‌സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്കും ഓപ്ഷന്‍ സമര്‍പ്പിക്കുവാന്‍ കഴിയുന്നതുമാണ്. വിവിധ സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത് വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പക്ടസും പ്രോഗ്രാം നടത്തപ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും അനുബന്ധങ്ങളും 05.07.2023 മുതല്‍ www.polyadmission.org/gifd എന്ന അഡ്മിഷന്‍ പോര്ട്ടെലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

One-Time Registration / ഓണ്ലൈന്‍ അപേക്ഷ സമര്‍പ്പണം / ജി ഐ എഫ് ഡി പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക് എല്ലാ സ്ഥാപനങ്ങളിലെയും ഹെല്പ്പ്ഡ സ്‌കുകളില്‍ ലഭ്യമാക്കിയിട്ടുള്ള ജീവനക്കാരുടെ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. നമ്പറുകള്‍ അഡ്മിഷന്‍ പോര്ട്ട്ലിലെ ‘CONTACT US’ എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!