മലപ്പുറം:തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പാലത്തിങ്ങല്‍ ന്യൂക്കട്ട് പ്ലാനിറ്റോറിയം ആന്‍ഡ് സയന്‍സ് പാര്‍ക്ക് നിര്‍മ്മാണ പൂര്‍ത്തീകരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവുമായി കെ പി എ മജീദ് എംഎല്‍എ, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍ എന്നിവര്‍ ചര്‍ച്ച നടത്തി.
ഈ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായി ഈ പ്രദേശം സന്ദര്‍ശിക്കും. യോഗത്തിന് മുന്‍പായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വകുപ്പുതല യോഗം ചേരുന്നതിനും തീരുമാനിച്ചു. പ്ലാനിറ്റോറിയത്തിനകത്തെ ഇരിപ്പിടങ്ങള്‍, പാര്‍ക്ക് നിര്‍മ്മാണം, വാട്ടര്‍ ഫൗണ്ടന്‍ നിര്‍മ്മാണം, സെക്യൂരിറ്റി റൂം, ചുറ്റുമതില്‍ നിര്‍മ്മാണം തുടങ്ങിയവയാണ് അടിയന്തിരമായി പൂര്‍ത്തീകരിക്കുക.
യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, എം. എല്‍. എ കെ. പി. എ മജീദ്, നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മറമ്പത്ത്, ടി. കെ നാസര്‍, കെ. അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




