Section

malabari-logo-mobile

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി;സ്റ്റേയില്ല; അയോഗ്യത തുടരും

HIGHLIGHTS : Rahul Gandhi hit back in defamation case; no stay; Disqualification will continue

ദില്ലി: മോദി പരാമര്‍ശത്തിന് എതിരായ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. രാഹുല്‍ കുറ്റക്കാരനാണെന്നു കണ്ടെത്താനുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധിക്ക് ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല.

മജിസ്‌ട്രേറ്റ് ശിക്ഷാവിധിക്ക് സ്‌റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലാണ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

sameeksha-malabarinews

രാഹുലിനെതിരെ സമാനമായ പരാതികള്‍ വേറെയുണ്ടെന്നും പത്തോളം കേസുകള്‍ നിലവിലുണ്ടെന്നും ഈ കേസില്‍ സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛകാണ് വിധി പറഞ്ഞത്.

അതെസമയം ഗുജറാത്തില്‍ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും വിധിക്കെതിരെ രാഹുല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി പരാമര്‍ശത്തിലാണ് രാഹുലിനെതിരെ കേസ്. നേരത്തെ ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച കോടതി കേസില്‍ വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരായ രാഹുലിന്റെ അപ്പീല്‍ ജില്ലാ കോടതി തള്ളിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!