മലപ്പുറം/മഞ്ചേരി: കാല്‍വഴുതി തോട്ടില്‍ വീണ ആള്‍ മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറെപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍(52)ആണ് മരിച്ചത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപത്തെ തോടിലൂടെ ഒഴുകിവന്ന സാധനം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരും മഞ്ചേരി ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




