Section

malabari-logo-mobile

ഇന്ത്യന്‍ അതിര്‍ത്തിയില്‍ 25 ഇടത്ത് പാക് ആക്രമണം

HIGHLIGHTS : ജമ്മു : പത്തുവര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തികൊണ്ട് പാക് സൈനികര്‍ വെടിവെപ്പ് നടത്തി. ജമ്മുകാശ്മീരിലെ സാംബ അന്...

images (6)ജമ്മു : പത്തുവര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തികൊണ്ട് പാക് സൈനികര്‍ വെടിവെപ്പ് നടത്തി. ജമ്മുകാശ്മീരിലെ സാംബ അന്താരാഷ്ട്ര അതിര്‍ത്തിയിലെ 25 ഇടങ്ങളിലാണ് പാക് സൈന്യം രൂക്ഷമായ വെടിവെപ്പ് നടത്തിയത്. 25 ബിഎസ്എഫ് പോസ്റ്റുകളക്ക് നേരെ വെടിവെപ്പ് നടത്തി. ഇന്നലെ രാത്രി 7.30 ഓടെ തുടങ്ങിയ ആക്രമണം 12 മണിക്കൂറോളം നീണ്ടു നിന്നു. 2 ബിഎസ്എഫ് ഭടന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 6 ഗ്രാമീണര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

ശൈത്യകാലത്തിന് മുമ്പായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നിരവധി കേന്ദ്രങ്ങളില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവരെ സഹായിക്കുന്നതിനാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്നാണ് കരുതുന്നത്.

sameeksha-malabarinews

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വരുന്ന ഒക്‌ടോബര്‍ 22 ന് കേന്ദ്ര അഭ്യന്തരമന്ത്രി സുശീകുമാര്‍ ഷിന്‍ഡെ ഈ അതിര്‍ത്തി മേഖല സന്ദര്‍ശിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!