Section

malabari-logo-mobile

സോളാര്‍ കേസിലെ രേഖകള്‍ക്ക് വേണ്ടി വിഎസ് കോടതിയിലേക്ക്

HIGHLIGHTS : തിരു : സോളാര്‍ തട്ടിപ്പ് കേസിലെ സുപ്രധാന രേഖകളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ...

V Sതിരു : സോളാര്‍ തട്ടിപ്പ് കേസിലെ സുപ്രധാന രേഖകളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. വിവരവാകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പല രേഖകളും ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ നീക്കമെന്നാണ് സൂചന.

ഈ കേസിലെ സുപ്രധാന രേഖകളായ ശ്രീധരന്‍നായരുടെ രഹസ്യമൊഴി, സരിത എസ് നായരുടെ റിമാന്‍ഡ് എക്സ്റ്റന്‍ഷന്‍ റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളാണ് വിഎസ് ആവശ്യപ്പെടുന്നത് എന്നാണ് സൂചന. സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശത്തെ തുടര്‍ന്നാണ് വിഎസ് ഈ രേഖകള്‍ ആവശ്യപ്പെടുന്നത്. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!