ചെമ്മാട്ട് ബസ്സിടിച്ച് യാത്രക്കാരന് പരിക്ക്

തിരൂരങ്ങാടി : ചെമ്മാട്ട് ബസ്സ് കാത്ത് നിന്ന വൃദ്ധന്റെ കാലിലൂടെ ബസ് കയറി. കാലിന് ഗുരുതരമായി പരിക്കേറ്റ കാക്കഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന്‍ (72) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

പരപ്പനങ്ങാടി ഭാഗത്തേക്കുള്ള സ്റ്റാന്‍ഡില്‍ വെച്ച് ബസ്സ് അശ്രദ്ധയോടെ മുന്നോട്ടെടുത്തപ്പോള്‍ ബസിന്റെ മുന്‍ ചക്രം സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇയാളുടെ കാലിലൂടെ കയറിയിറങ്ങുകയായിരന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top