ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വിഎസ് രംഗത്ത്

VS Achuthanandan3_13തിരു : പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ഗുണകരമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം രാജ്യത്ത് 25 കോടി ജനങ്ങളുടെ ജീവിതത്തിന്റെ കാര്യമാണെന്നും അതിനാല്‍ അത് ഏറ്റെുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെ സിപിഎം നേരത്തെ തന്നെ എതിര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായുള്ള കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം കഴിഞ്ഞ ദിവസം ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഇതോടെ സിപിഎം നിലപാടിനെ തന്നെയാണ് വിഎസ് ചോദ്യം ചെയ്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top