എടപ്പാളില്‍ ഹോട്ടല്‍ ഉടമ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു

എടപ്പാള്‍ : ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ മര്‍ദ്ദനമേറ്റ് മരിച്ചു. എടപ്പാള്‍ ഐവ റസിസ്റ്റന്‍സി ഉടമ മൊയ്തീനാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് 3 യുവാക്കളെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോട് കൂടി ടൂറിസ്റ്റ് ഹോമിലെത്തിയ ഒരു സംഘം മദ്യപിക്കാനായി മുറി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മൊയ്തീനുമായി തര്‍ക്കമുണ്ടാകുകയും ഇയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൊയ്തീനെ എടപ്പാള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
error: Content is protected !!
Scroll to Top