കന്യാസ്ത്രീകള്‍ക്ക് വത്തിക്കാന്‍ ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം

download (3)ക്രിക്കറ്റ് അറിയാവുന്ന ലോകമെങ്ങുമുള്ള കന്യാസ്ത്രീകള്‍ക്ക് വത്തിക്കാന്‍ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. പുരോഹിതന്‍മാര്‍ക്കായി ടീം ഉണ്ടാക്കിയതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ക്കും ക്രിക്കറ്റ് ടിം രൂപീകരിക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്.

വത്തിക്കാനില്‍ പുരുഷന്‍മാര്‍ക്കായി ഇപ്പോള്‍ പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ എന്ന വിഭാഗമാണ് ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിച്ചത്. മികച്ച കളിക്കാരായ 11 പുരോഹിതന്‍മാരാണ് ഈ ടീമിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ക്രിക്കറ്റ് ടീമിലേക്ക് പുരോഹിതന്‍മാരെ തിരഞ്ഞെടുത്തത്. ഇതേ രീതിയില്‍ തന്നെയാണ് കന്യാസ്ത്രീകള്‍ക്കായുള്ള ടീമിന്റെ തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

പുരോഹിതന്മാരുടെ ക്രിക്കറ്റ് ടീമിന് പിന്നില്‍ പ്രവര്‍ത്തിച്ച ജോണ്‍ മക്കാര്‍ത്തിയാണ് കന്യാസ്ത്രീകളുടെ ക്രിക്കറ്റ് ടീമിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top