HIGHLIGHTS : Zilla Panchayat G. S. Minister V Abdu Rahiman inaugurated the convocation for the winners of the T course
മലപ്പുറം: ജില്ലാ പഞ്ചായത്ത് ജില്ലയിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സൗജന്യമായി നടപ്പിലാക്കിയ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഇന്ത്യന്‍ പാര്‍ലിമെന്റ് സ്റ്റാറ്റിയൂട്ടറി ബോഡി) ജി. എസ്. ടി കോഴ്‌സിന്റെ കോണ്‍വൊക്കേഷന്‍ സംഘടിപ്പിച്ചു.
ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം പൂര്‍ത്തിയാക്കിയ 225 പേരില്‍ നിന്ന് പരീക്ഷ എഴുതിയ 206 പേരില്‍ 190 പേരും വിജയിച്ചു. എം.ബി.എ, എം.കോം, ബി.കോം തുടങ്ങിയ ഡിഗ്രി പി.ജി യോഗ്യതയുള്ളവരും പഠനം നടത്തുന്നവരും മാത്രം എഴുതുന്ന പരീക്ഷയാണ് മലപ്പുറത്തെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നിഷ്പ്രയാസം എഴുതി വലിയ വിജയം നേടിയിരിക്കുന്നത്.

കോണ്‍വൊക്കേഷന്‍ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് സ്‌പോര്‍ട്‌സ് വഖഫ് റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉത്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം. എല്‍. എ മുഖ്യാതിഥിയായി, ICAl സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളായ CMA ചിത്തരജ്ഞന്‍ ചട്ടോപാദ്യായ്, CMA H പത്മനാഭന്‍ സര്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു.പി. അലക്‌സ് തുടങ്ങിയവര്‍ അതിഥികളായിരുന്നു.
മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മുത്തേടം സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ ചെയര്‍പേഴ്‌സണ്‍ നസീബ അസീസ് മയ്യേരി, ഐ.സി.എ.ഐ കാലിക്കറ്റ് മലപ്പുറം ചാപ്റ്റര്‍ ചെയര്‍മാനും lCMS ഡയറക്ടര്‍ കൂടിയായ CMA അനസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സറീന ഹസീബ്, മെംബര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റഷീദ്, കരിയര്‍ ഗൈഡന്‍സ് കോഡിനേറ്റര്‍ അനില്‍കുമാര്‍, HSS അസി. കോര്‍ഡിനേറ്റര്‍ ഇസ്ഹാഖ്, ICMS -ന് വേണ്ടി ഡയറക്ടര്‍ സല്‍മാന്‍ ഒ.എം സി.കെ മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു