Section

malabari-logo-mobile

യൂട്യൂബര്‍ ‘തൊപ്പി’ വീണ്ടും അറസ്റ്റില്‍

HIGHLIGHTS : YouTuber 'Topi' arrested again

യൂട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദ് വീണ്ടും അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ പരാതി. നിഹാദിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തൊപ്പിയുടെ നാട്ടിലാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നതാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നയിടങ്ങളില്‍ പരസ്യബോര്‍ഡും സജി സ്ഥാപിക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല പരാമര്‍ശം നടത്തി യൂട്യൂബിലൂടെ പ്രചരിപ്പിച്ചു എന്നതാണ് കേസ്. യൂട്യൂബ് വിഡിയോയില്‍ സജി സേവ്യറുടെ നമ്പറും നല്‍കിയിരുന്നു. ആദ്യം ശ്രീകണ്ഠാപുരം പൊലീസിനും പിന്നീട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കുമാണ് സജി പരാതി നല്‍കിയത്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

sameeksha-malabarinews

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലും നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തു വെച്ചാണ് അന്ന് പൊലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനും വളാഞ്ചേരി പൊലീസും നിഹാദിനെതിരെ കേസ് എടുത്തിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചുള്ള പൊലീസിന്റെ അറസ്റ്റ് ചെയ്യല്‍ അന്ന് ചര്‍ച്ചയായിരുന്നു. ഇയാളുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആദ്യത്തെ കേസിന് ആസ്പദമായ സംഭവം നടന്നത്. പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!