കര്‍ക്കിടകവാവ്: തിരുനെല്ലിയാത്ര ഒരുക്കി കെ എസ് ആര്‍ ടി സി

കോഴിക്കോട്: കര്‍ക്കിടകവാവ് ദിനത്തില്‍ തിരുനെല്ലിയാത്ര ഒരുക്കി കെ എസ് ആര്‍ ടി സി. വിശ്വാസികള്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യത്തിനായാണ് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ പ്രത്യേക യാത്ര ഏര്‍പ്പെടുത്തുന്നത്.

ജൂലൈ 16 ന് രാത്രി പത്ത് മണിയ്ക്ക് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര പുറപ്പെട്ട് 17 ന് ബലിതര്‍പ്പണം നടത്തി വൈകുന്നേരത്തോടെ തിരിച്ചെത്തും വിധമാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

വ്യക്തികള്‍ക്ക് മാത്രമായോ കുടുംബമായോ യാത്രയില്‍ പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846100728.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top