Section

malabari-logo-mobile

തെരുവുനായകള്‍ക്ക് ദയാവധം; സുപ്രീംകോടതി വിധി ഇന്ന്

HIGHLIGHTS : euthanasia of stray dogs; Supreme Court verdict today

കോഴിക്കോട് : അപകടകാരികളായ തെരുവുനായകള്‍ക്ക് ദയാവധം നല്‍കാനുള്ള അനുമതിയാവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ദയാവധത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ജനപ്രതിനിധികളും.

കണ്ണൂര്‍ മുഴപ്പിലങ്ങാട് പതിനൊന്നുവയസ്സുകാരന്‍ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ കോഴിക്കോട് കോര്‍പറേഷന്‍ കക്ഷി ചേരുകയായിരുന്നു.

sameeksha-malabarinews

കഴിഞ്ഞ ദിവസങ്ങളിലും മുക്കം, പേരാമ്പ്ര, ബാലുശേരി ഭാ?ഗങ്ങളില്‍ ആളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതില്‍ പേരാമ്പ്രയില്‍ ഭീതി പടര്‍ത്തിയ നായയെ നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി. തുടരെ ആക്രമണമുണ്ടാകുന്നതിനാല്‍ നായകളെ കൊല്ലണമെന്ന ആവശ്യമാണ് എല്ലാ കോണില്‍നിന്നും ഉയരുന്നത്. നിലവില്‍ വന്ധ്യംകരണ പദ്ധതി (എബിസി പദ്ധതി) നടപ്പാക്കുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!