Section

malabari-logo-mobile

13 ട്രെയിനുകള്‍ക്ക് കേരളത്തില്‍ സ്റ്റോപ്പ് അനുവദിച്ചു; പരപ്പനങ്ങാടിയില്‍ മംഗളയ്ക്ക് സ്റ്റോപ്പില്ല

HIGHLIGHTS : 13 trains allowed to stop in Kerala; Mangala does not stop at Parappanangadi

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 13 ട്രെയിനുകള്‍ക്ക് പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. എന്നാല്‍ കോവിഡിന് മുമ്പ് സ്റ്റോപ്പ് ഉണ്ടായിരുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന് പരപ്പനങ്ങാടിയില്‍ ഇത്തവണയും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. കൂടാതെ നിരന്തരമായി ആവശ്യമായി ഉന്നയിച്ചിരുന്ന മാവേലി എക്‌സ്പ്രസിനും പരപ്പനങ്ങാടിയില്‍ സ്റ്റോപ്പില്ല.

പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയില്‍വേ നീക്കം. നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസിനു കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം മംഗളൂരു മാവേലി എക്‌സ്പ്രസിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിന്‍ ഇനി മുതല്‍ കുറ്റിപ്പുറത്തും നിര്‍ത്തും. മംഗളൂരു- തിരുവനന്തപുരം മാവേലി അമ്പലപ്പുഴയിലും നിര്‍ത്തും.

sameeksha-malabarinews

പുനെ കന്യാകുമാരി എക്‌സ്പ്രസിനു ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുരൈ തിരുവനന്തപുരം അമൃത ഇനി കരുനാഗപ്പള്ളിയില്‍ നിര്‍ത്തും. തിരുവനന്തപും- മംഗളൂരു എക്‌സ്പ്രസിനു ചാലക്കുടിയില്‍ സ്റ്റോപ്പ് അനുവദിച്ചു. നാഗര്‍കോവില്‍ മംഗളൂരു എക്‌സ്പ്രസിനു കുഴിത്തുറൈ, നെയ്യാറ്റിന്‍കര സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!