തൃശൂര്‍: ശസ്ത്രക്രിയയ്ക്കു രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ഷെറിന്‍ ഐസക്കാണ് വിജിലന്‍സ് പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് പണം വാങ്ങിയത്. 3000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.
പാലക്കാട് സ്വദേശിയുടെ പരാതിയില്‍ ആണ് ഡോക്ടറെ പിടികൂടിയത്. പണം നല്‍കാതിരുന്നതിനാല്‍ ശസ്ത്രക്രിയ പലതവണ മാറ്റി വച്ചിരുന്നു. ഇന്നലെ 4ന് ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ വച്ചായിരുന്നു അറസ്റ്റ്.
ഇദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 15 ലക്ഷം രൂപയും കണ്ടെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



