Section

malabari-logo-mobile

റേവ് പാര്‍ട്ടിക്കിടെ പാമ്പിന്‍വിഷം ഉപയോഗിച്ച യൂട്യൂബര്‍ അറസ്റ്റില്‍

HIGHLIGHTS : YouTuber arrested for using snake venom during rave party

നോയിഡ: റേവ് പാര്‍ട്ടിക്കിടെ പാമ്പിന്‍വിഷം ഉപയോഗിച്ചെന്ന കേസില്‍ പ്രമുഖ യുട്യൂബര്‍ അറസ്റ്റിലായി. എല്‍വിഷ് യാദവിനെയാണ് (26) നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷന്‍ 9, 39, 48 എ, 49, 50, 51 എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കഴിഞ്ഞവര്‍ഷം നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. സൂരജ്പുരിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ എല്‍വിഷിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

2023 നവംബര്‍ മൂന്നിന് സെക്ടര്‍ 51-ല്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം എത്തിച്ചതിന് പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടന നല്‍കിയ പരാതിയില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. അഞ്ച് മൂര്‍ഖന്‍ പാമ്പടക്കം ഒമ്പതുപാമ്പുകളെയാണ് ഇവരുടെ പക്കല്‍നിന്ന് പിടികൂടിയത്. 20 മില്ലി പാമ്പിന്‍ വിഷവും കണ്ടെത്തി. എന്നാല്‍ ഈ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് 26 കാരനായ യൂട്യൂര്‍ എല്‍വിഷ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നത്രെ.

sameeksha-malabarinews

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!