യുവാവ് ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

തിരൂര്‍: ചമ്രവട്ടം പാലത്തിനുസമീപം സുഹൃത്തുക്കള്‍ക്കൊപ്പം കക്ക പെറുക്കാനെ ത്തിയ യുവാവ് ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. കാലടി കാടഞ്ചേരി വടക്കേ പുര യ്ക്കല്‍ നാരായണന്റെ മകന്‍ വി പി പ്രദീപ് (35)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കക്ക പെറുക്കുന്നതിനിടെ പ്രദീപിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുടെ ബഹളം കേട്ട് എത്തിയ, മണല്‍തൊഴിലാളികളും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: ഇന്ദിര. ഭാര്യ: വിസ്മയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top