Section

malabari-logo-mobile

ഇലക്ടര്‍ ബോണ്ട് കേസില്‍ എസ്ബിഐക്കിതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

HIGHLIGHTS : Supreme Court criticizes SBI in elector bond case

ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി. എസ്ബിഐയെ കോടതി വിധി ഓര്‍മ്മിപ്പിച്ച സുപ്രീം കോടതി, എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് വിധിയെന്ന് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് എസ്ബിഐ എല്ലാ വിവരങ്ങളും പുറത്തുവിടാത്തതെന്നും കോടതി ചോദിച്ചു.

അതേസമയം എല്ലാ വിവരങ്ങളും നല്‍കാമെന്ന് എസ്ബിഐ പറഞ്ഞു. വിവരങ്ങള്‍ കൈമാറിയതില്‍ വിമുഖത കാട്ടിയിട്ടില്ല. ആള്‍ഫാ ന്യൂമറിക് നമ്പരുകള്‍ ആവശ്യമെങ്കില്‍ നല്‍കാമെന്നും എസ്ബിഐ പറഞ്ഞു. ആള്‍ഫാ ന്യൂമറിക് നമ്പരിന്റെ ലക്ഷ്യമെന്ത് എന്ന് കോടതിയുടെ ചോദ്യത്തിന് സുരക്ഷകോഡ് എന്ന് എസ്ബിഐ പറഞ്ഞു.നോട്ടിലെ നമ്പരുപോലെ ഒള്ളൂ ബോണ്ട് നമ്പരെന്നും അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ കാണാന്‍ കഴിയുമെന്നും എസ്ബിഐ പറഞ്ഞു.ബോണ്ടിന് ഒപ്പമാണ് ആള്‍ഫാ ന്യൂമറി നമ്പരെന്ന് എസ്ബിഐ പറഞ്ഞു.

sameeksha-malabarinews

വിധി അനുസരിക്കാനുള്ള ബാധ്യത എസ്ബിഐ ചെയര്‍മാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനാവില്ല. എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണം. കോടതി ഓരോന്നായി പറയൂ, വെളിപ്പെടുത്താം എന്ന നിലപാട് ശരിയല്ലെന്നും എല്ലാ വിവരങ്ങളും എന്നുവെച്ചാല്‍ കൈയ്യിലുള്ള എല്ലാ വിവരങ്ങളും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു.

വിവരങ്ങള്‍ മറച്ചുവെച്ചില്ലെന്ന് എസ്ബിഐ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച അഞ്ച് മണിക്കകം എസ്ബിഐ സത്യവാങ്മൂലം നല്‍കണം. എല്ലാ വിവരങ്ങളും എസ്ബിഐ വെളിപ്പെടുത്തണം. ഒരു വിവരങ്ങളും തടഞ്ഞുവച്ചിട്ടില്ലെന്നും അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!