Section

malabari-logo-mobile

യൂട്യൂബ് വരുമാനത്തിന് നികുതി

HIGHLIGHTS : YouTube Income Tax

ദിനംപ്രതി രാജ്യത്ത് യൂട്യൂബര്‍ മാരുടെ എണ്ണം കൂടിവരുകയാണ്. ഇതൊരുനല്ല വരുമാന മാര്‍ഗമായിക്കൂടിയാണ് പലരും കാണുന്നത്. ഒരു സ്ഥിര ജോലി എന്നതരത്തില്‍ കണ്ട് നിവധി പേരാണ് വ്‌ളോഗിംങ്ങുമായി എത്തി വരുമാനമുണ്ടാക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടിയിരുന്നില്ല എന്നതായിരുന്നു ഇതിന്റെ മറ്റൊരു നേട്ടം.

എന്നാല്‍ യുട്യൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഗൂഗിള്‍ നികുതി ഏര്‍പ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ യുഎസിനു പുറത്തുള്ള കണ്ടന്റ് സൃഷ്ടാക്കളില്‍ നിന്നാണ് യുഎസ് ചട്ടപ്രകാരം ആദ്യം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.യു എസില്‍ നിന്നുള്ള വ്യൂസിന് ആണ് നികുതി നല്‍കേണ്ടത്. ഇന്ത്യയില്‍ നിന്നുള്ള ഒരു യുട്യൂബ് ചാനലിന് അമേരിക്കയില്‍ നിന്നുള്ള വ്യൂസില്‍ നിന്നുള്ള വരുമാനത്തിന്റെ 15 ശതമാനമായിരിക്കും നികുതിയിനത്തില്‍ നല്‍കേണ്ടത്. മെയ് 31 നു മുമ്പായി ശരിയായ വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ വരുമാനത്തിന്റെ 24% വരെ നികുതിയായി നല്‍കേണ്ടി വരുമെന്നാണ് വിവരം. യുട്യൂബര്‍മാരില്‍ നിന്ന് ജൂണ്‍ മുതല്‍ നികുതി ഈടാക്കുമെന്നാണ് സൂചന.

sameeksha-malabarinews

ആഡ്‌സെന്‍സില്‍ ശരിയായ നികുതി വിവരം നല്‍കി കഴിഞ്ഞാല്‍ പോയന്റ് വിഭാഗത്തില്‍ചാനല്‍ വരുമാനത്തിന്റെ എത്ര ശതമാനമായിരിക്കും നികുതി പിടിക്കുക എന്ന കാര്യം വ്യക്തമാകും.

അതെസമയം നികുതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും നികുതി നിര്‍ത്തലാക്കാനുമൊക്കെയുള്ള അധികാരം ഗൂഗിളിന് ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!