പൊതു തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി

മലപ്പുറം: പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലേക്കു നിയോഗിച്ച ചെലവ് നിരീക്ഷകരായ ആഷിഷ് കുമാര്‍ (ഐ. ആര്‍. എസ് ),സുധേന്ദുദാസ്(ഐ. ആര്‍. എസ് )എന്നിവര്‍ ജില്ലയിലെത്തി. നിരീക്ഷകര്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ പരിശോധിക്കുകയും തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.

നിരീക്ഷകരുടെ ക്യാമ്പ് ഓഫീസായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ് പ്രവര്‍ത്തിക്കും. പൊതു ജനങ്ങള്‍ക്ക് നേരിട്ടും ഫോണ്‍ മുഖേനയും ഓഫീസ് സമയങ്ങളില്‍ നിരീക്ഷകരെ ബന്ധപ്പെടാം.

നീരീക്ഷകര്‍ക്ക് അനുവദിച്ച നിയോജക മണ്ഡലവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും

*ആഷിഷ് കുമാര്‍ -ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി -8714155861

*സുധേന്ദുദാസ്’- മലപ്പുറം, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ -8714292754

-ക്യാമ്പ് ഓഫീസ് – (യൂനിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ്) ലാന്‍ഡ് ഫോണ്‍ നമ്പര്‍: 0494 2407508.

 

Share news
error: Content is protected !!
Scroll to Top