Section

malabari-logo-mobile

രാജകുടുംബത്തില്‍ വംശീയതയില്ല – വില്യം

HIGHLIGHTS : No racism in the royal family - William

Cambridge Duke William

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഒട്ടും വംശീയതയില്ലെന്ന് വില്യം രാജകുമാരന്‍. കിഴക്കന്‍ ലണ്ടനിലെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെയാണു കേംബ്രിജ് ഡ്യൂക്ക് വില്യമിന്റെ പ്രതികരണം. മകന്‍ ആര്‍ച്ചിയെ ഗര്‍ഭണിയായിരിക്കുമ്പോള്‍, പിറക്കാന്‍ പോകുന്ന കുഞ്ഞ് കറുത്തതാകുമോ എന്നു ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗം ചോദിച്ചതായി യുഎസ് ടിവി അഭിമുഖത്തില്‍ മേഗനും ബാരിയും വെളിപ്പെടുത്തിയതു വിവാദമായിരുന്നു.

രണ്ടാം കിരീടാവകാശിയായ വില്യമിന്റെ ഇളയ സഹോദരനാണു ഹാരി. കഴിഞ്ഞ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തോട് ഇതാദ്യമായാണ് ഒരു രാജകുടുംബാംഗം പ്രതികരിക്കുന്നത്. അഭിമുഖത്തിനുശേഷം ഹാരിയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉടന്‍ സംസാരിക്കുമെന്നും വില്യം പറഞ്ഞു.

sameeksha-malabarinews

രാജകുടുംബ ജീവിതം തന്നെ ആത്മഹത്യ വക്കിലെത്തിച്ചെന്നും ആഫ്രിക്കന്‍ കുടുംബവേരുള്ള മേഗന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പിതാവ് ചാള്‍സ് തന്നെയും ഭാര്യയെയും സഹായിച്ചില്ലെന്നും ഹാരി ആരോപിച്ചു. കഴിഞ്ഞ വര്‍ഷമാണു ഹാരിയും മേഗനും രാജകുടുംബ ചുമതലകള്‍ ഉപേക്ഷിച്ച് യുഎസിലേക്കു പോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!