യുവതി മോതിരം ഇട്ട കൈ കൊണ്ട് സ്വയം മൂക്കിലിടിക്കുകയായിരുന്നു;യുവതിക്കെതിരെ സൊമാറ്റോ ഡെലിവറി ബോയ്

ബെംഗളൂരു: ഡെലിവറി ബോയ് മൂക്കിടിച്ച് തകര്‍ത്തെന്ന പരാതിയില്‍ പ്രതികരണവുമായി അറസ്റ്റിലായ സൊമാറ്റോ ഡെലിവറി ബോയ് കാമരാജ്.

”ഭക്ഷണം എത്താന്‍ വൈകിയപ്പോള്‍ യുവതി ദേഷ്യപ്പെട്ടു. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിപ്പോയതുകാരണമാണ് വൈകിയതെന്ന് പറഞ്ഞ് അവരോട് ക്ഷമ ചോദിച്ചു.എന്നാല്‍ അവര്‍തന്നോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു.കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെടുകയാണെന്നാണ് യുവതി പറഞ്ഞത്. തുടര്‍ന്ന് അവരുടെ ഓഡര്‍ ക്യാന്‍സലായി. ഭക്ഷണം തിരികെ തരാനും യുവതി വിസമ്മതിച്ചു. ഞാന്‍ തിരികെപോയപ്പോള്‍ യുവതി പിന്നാലെ ലിഫ്റ്റിനടുത്തെത്തി തന്നെ ചീത്ത വിളിക്കുകയും അവരുടെ ചെരുപ്പ് എനിക്കു നേരെ വലിച്ചെറിയുകയും ചെയ്തു. എന്നെ അടിക്കാന്‍ എത്തിയപ്പോള്‍ ഞാന്‍ കൈകൊണ്ട് തടഞ്ഞു. അപ്പോഴാണ് യുവതിയുടെ കൈ എന്റെ കയ്യിലിടിച്ചതും അവരുടെ മോതിരം മൂക്കില്‍ കൊണ്ട്‌ചോരവന്നതും”.

വ്യാഴാഴ്ചയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ യുവതിയുടെ പരാതിയില്‍ സൊമറ്റോ ഡെലിവറി ബോയ് അറസ്റ്റിലായത്. തനിക്കുണ്ടായ അനുഭവം യുവതി സോഷ്യല്‍ മീഡിയില്‍ പങ്കെ് വെച്ചതോടെയാണ് വിവരം പുറംലേകമറിയുന്നത്.

യുവതിക്ക് നേരിട്ട അക്രമത്തില്‍ തങ്ങള്‍ ഖോദിക്കുന്നതായും ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും സൊമാറ്റോ അറിയിച്ചിരുന്നു. കാമരാജനെ സൊമാറ്റോയില്‍ നിന്നും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top