കോണ്‍ഗ്രസ് ബിജെപിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍:  കോണ്‍ഗ്രസ് ബിജെപിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് 35 സീറ്റ് മതിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ പ്രസ്താവനയോടായിരുന്നു മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഈ ഫിക്‌സഡ് ഡിപ്പോസറ്റുകളെ അയക്കണോ എന്ന് കേരളത്തിലെ യുഡിഎഫിന് പിന്താങ്ങുന്ന ജനങ്ങള്‍ തന്നെ ചിന്തിച്ചുതുടങ്ങുകയാണെന്നും തങ്ങള്‍ വഞ്ചിതരായിക്കൂടെ എന്ന് അവര്‍ ആഗ്രഹിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top