നുര്‍ബിനാ റഷീദ് കോഴിക്കോട് സൗത്തില്‍ മത്സരിക്കും:

മലപ്പുറം:  മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ച് ഒരു വനിതയും. കോഴിക്കോട് സൗത്തില്‍ നുര്‍ബീന റഷീദ് മത്സരിക്കും. മുന്‍ വനിതകമ്മീഷന്‍ അംഗമായ നുര്‍ബീ റഷീദ് വനിതാ ലീഗിന്റെ മുതിര്‍ന്ന നേതാവാണ്.

പാണക്കാട് വെച്ച് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഡോ. എംകെ മൂനീര്‍ കൊടുവള്ളിയിലേക്ക് മാറിയതോടെയാണ് നുര്‍ബിന കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്നത്.

25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു വനിതയെ മുസ്ലീംലീഗ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഖമറുന്നീസ അന്‍വറായിരുന്നു അവസാനമായി മത്സരിച്ച വനിത നേതാവ്. ഇവര്‍ 1996ല്‍ കോഴിക്കോട് സൗത്തിന്റെ പഴയ രൂപമായ കോഴിക്കോട് രണ്ടില്‍ മത്സരിച്ചങ്കിലും
വിജയിക്കാനായില്ല.

പ്രബല സുന്നി വിഭാഗമായ സമസ്തയുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കെയാണ് വനിതയെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഇപ്പോള്‍ മുസ്ലീം ലീഗ് തീരുമാനിച്ചിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top