Section

malabari-logo-mobile

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; കുഞ്ഞാലിക്കുട്ടിയും, മജീദും എംകെ മുനീറും മത്സരിക്കും, വനിതാ സ്ഥാനാര്‍ത്ഥിയും

HIGHLIGHTS : മലപ്പുറം:  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. പാണക്കാട്ട് മുസ്ലീം ലീഗ് സംസ്ഥാന പ്...

മലപ്പുറം:  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. പാണക്കാട്ട് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും, എംകെ മുനീര്‍ കൊടുവള്ളിയിലും, കെപിഎ മജീദ് തിരൂരങ്ങാടിയിലും മത്സരിക്കും. 25 വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിതയും ഇടംപിടിച്ചു. കോഴിക്കോട് സൗത്തില്‍ വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദ് മത്സരിക്കും.
മുസ്ലീം ലീഗിന് 27 സീറ്റാണ് ഇത്തവണ യുഡിഎഫിന് ലഭിച്ചത്.

sameeksha-malabarinews

മലപ്പുറം പാര്‍ലിമെന്റ് മണ്ഡലത്തിലേക്ക് അബ്ദുല്‍ സമദ് സമദാനി, മത്സരിക്കും, ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക നിലവിലെ അംഗമായ പിവി അബ്ദുല്‍ വാഹബ് തുടരം

മണ്ഡലങ്ങള്‍- സ്ഥാനാര്‍ത്ഥികള്‍
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
താനൂര്‍- പികെ ഫിറോസ്
വള്ളിക്കുന്ന്- ഹമീദ് മാസ്റ്റര്‍
കൊണ്ടോട്ടി- ടി.വി ഇബ്രാഹിം
മലപ്പുറം- അഡ്വ. എം ഉമ്മര്‍
മഞ്ചേരി- അഡ്വ യു.എ ലത്തീഫ്
ഏറനാട്- പി.കെ ബഷീര്‍
മങ്കട – മഞ്ഞളാംകുഴി അലി
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
കോട്ടക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍
കുന്ദമംഗലം- ദിനേഷ് പെരുമണ്ണ(യുഡിഎഫ് സ്വതന്ത്രന്‍)
തിരുവമ്പാടി- സി.പി ചെറിയമുഹമ്മദ്,
അഴീക്കോട്- കെ.എം ഷാജി
കാസര്‍കോട്- എന്‍എ നെല്ലിക്കുന്ന്
മഞ്ചേശ്വരം- എ.കെ.എം അഷറഫ്
ഗുരുവായൂര്‍- കെഎന്‍എ ഖാദര്‍
കോങ്ങാട്- യു.സി. രാമന്‍
കളമശ്ശേരി- അഡ്വ. വി.ഇ. ഗഫൂര്‍
കൂത്തുപറമ്പ്- പൊട്ടംകണ്ടി അബ്ദുള്ള
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള

മണ്ണാര്‍കാട്- എന്‍. ഷംസുദ്ധീന്‍

പേരാമ്പ്ര, പുനലൂര്‍, ചടയമംഗലം, പിന്നീട് പ്രഖ്യാപിക്കും

മൂന്ന് ടേം മത്സരിച്ചവര്‍ക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിയാവില്ലെങ്ങിലും, മൂന്ന് പേര്‍ക്ക് ഇതില്‍ ഇളവ് നല്‍കി. കെപിഎ മജീദും, പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവരാണ് ഇവര്‍.

സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ ഹൈദരലി തങ്ങള്‍ക്ക് പുറമെ പികെ കുഞ്ാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, അബ്ദുല്‍ സമദ് സമദാനി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!