കളമശ്ശേരിയില്‍ മുസ്ലീംലീഗ് രംഗത്തിറക്കുന്നത് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മകനെ

മലപ്പുറം:  കളമശ്ശേരിയില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് രംഗത്തിറക്കിയിരിക്കുന്നത് വി.ഇ ഗഫൂറിനെ. ഇദ്ദേഹം മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനാണ്.

നിലവില്‍ മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറല്‍ സക്രട്ടറിയാണ് വി.ഇ ഗഫൂര്‍.

സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നെന്ന് ഗഫൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്.

ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവിശ്യം ഉയര്‍ന്നിരുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പെട്ട അദ്ദേഹത്തെ മത്സരിപ്പിച്ചാല്‍ കനത്ത തിരിച്ചടിയാകുമെന്ന ആശങ്ക യുഡിഎഫിനുണ്ടായിരുന്നു. ഒടുവില്‍ തന്റെ മകന് സീറ് നല്‍കണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവിശ്യത്തിന് വഴങ്ങി വിഷയം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top