തിരൂരങ്ങാടിയില്‍ കെപിഎ മജീദ്; താനൂരില്‍ പികെ ഫിറോസ്

മലപ്പുറം: ഏറെ അഭ്യൂഹങ്ങള്‍ക്കിടിയില്‍ തിരൂരങ്ങാടിയില്‍ മുസ്ലീംലീഗ് തങ്ങളുടെ മുതര്‍ന്ന നേതാവിനെ തന്നെ രംഗത്തിറക്കിയിരിക്കുന്നു. മുസ്ലീംലീഗ് ജനറല്‍ സക്രട്ടറിമാരില്‍ ഒരാളായ കെപിഎ മജീദാണ് ഇത്തവണ തിരൂരങ്ങാടയില്‍ മത്സരിക്കുന്നത്. താനൂരില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ പികെ ഫിറോസിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ രംഗത്തിറക്കിയിരിക്കുന്നത്.

തിരൂരങ്ങാടിയിലെ സാധ്യതാ പട്ടികയില്‍ ഏറെ ഉയര്‍ന്നുകേട്ടത് മുന്‍ എംഎല്‍എ പി.എം.എ സാലാമിന്റെ പേരായിരുന്നു. എന്നാല്‍ അവസാനഘട്ടത്തിലാണ് മജീദിനെ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പികെ അബ്ദുറബ്ബാണ് തിരൂരങ്ങാടിയിലെ എംഎല്‍എ. മൂന്ന് തവണ രംഗത്തുണ്ടായിരുന്നവര്‍ ഇത്തവണ മത്സരിക്കേണ്ടന്ന തീരുമാനം അബ്ദുറബ്ബിന് വിനയായി.

താനൂരില്‍ കഴിഞ്ഞ തവണ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ അട്ടിമറിച്ച വി അബ്ദുറഹ്മാന്‍ തന്നെയാണ് ഇത്തവണയും ഇടതു സ്ഥാനാര്‍ത്ഥി. അബ്ദുറഹ്മാനില്‍ നിന്നും ഈ സീറ്റ് തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് ലീഗ് പികെ ഫിറോസിനെ ഏല്‍പ്പിക്കുന്നത്. വി. അബ്ദുറഹ്മാന്റെ ജനകീയതയും, മണ്ഡലത്തില്‍ നടന്ന വികസനവും ആകും ഫിറോസിന് മുന്നിലുള്ള വലിയ കടമ്പ

Share news
error: Content is protected !!
Scroll to Top