HIGHLIGHTS : Youth who committed investment fraud of crores arrested
വഴിക്കടവ്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി ദുബായിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ വഴിക്കടവ് പൊലിസ് അറസ്റ്റ് ചെയ്തു. വഴികടവ് പൂവ്വത്തിപ്പൊയില്‍ കാട്ടുമഠത്തില്‍ നിസാബുദ്ദീന്‍ (32), വട്ടപാടം പക്കിപ്പറമ്പന്‍ മുഹമ്മദ് ഫഹദ് (34), എടക്കര വടക്കന്‍ ഇല്യാസ് (30) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്.
വഴിക്കടവ് മുണ്ടയില്‍ എന്‍എ ഫ്‌ഐ അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തിയാണ് സംഘം പണം തട്ടിയത്. ഓഹരി വിപണിയില്‍ ലക്ഷങ്ങള്‍ മുടക്കി കോടികള്‍ കൊയ്യാമെന്ന് തെറ്റി ധരിപ്പിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കിയുമാണ്

വഴിക്കടവ സ്വദേശിയുടെ 10ലക്ഷം കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. നിക്ഷേപകര്‍ക്ക് ലാഭവിഹിതം എന്ന പേരില്‍ തുടക്കത്തില്‍ തുച്ഛമായ പണമാണ് നല്‍കിയത്. നിരവധി പേര്‍ തട്ടിപ്പിനിരയായെങ്കിലും പ്രതികളുടെ ഭീഷണി കാരണം ആരും പരാതിയുമായി മുന്നോട്ടുവന്നിരുന്നില്ല.
പണമില്ലാത്തവരില്‍ നിന്ന് ഭൂമിയായും പ്രതികള്‍ നിക്ഷേപം സിികരിച്ചിരുന്നു ഈ ഭൂമി ബിനാമികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചശേഷം ഭൂമി സ്വന്തമാക്കുക എന്നതാണ് ഇവരുടെ രീതി.
വില്ലാ പ്രൊജക്ട്, നിലമ്പൂര്‍ കണ്‍വന്‍ഷന്‍ സെന്റര്‍ എന്നീ പേരുകളിലും തട്ടിപ്പ് നടത്തി. പ്രതികളില്‍നിന്ന് നിരവധി പ്രമാണങ്ങളും വ്യാജ കരാറുകളും പൊലിസ് പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ട് രേഖകളും ചെക്ക് ബുക്കുകളും മുദ്ര പേപ്പറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി എത്തുന്നതായി പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു