HIGHLIGHTS : Kappa was imposed and the youth was taken into custody
തിരൂര്‍: കാപ്പ നിയമപ്രകാരം തിരൂര്‍ കോലൂപാലം സ്വദേശി ഉള്ളാട്ടില്‍ അജ്മല്‍ (24) നെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്.എസ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ പ്രേംകുമാര്‍ ഐ.എ.എസ് ഉത്തരവിറക്കിയത് .
തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം, കഞ്ചാവ്-MDMA തുടങ്ങിയ ലഹരി മരുന്ന് കടത്തല്‍, അടിപിടി, കളവ് തുടങ്ങി ഒന്‍പതോളം കേസുകളില്‍ പ്രതിയാണ് അജ്മല്‍ . തിരൂരിലും പരിസരപ്രദേശങ്ങളിലും ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. കാപ്പ നിയമപ്രകാരം മുന്‍പ് പ്രതികളെ നാടുകടത്തിയിട്ടുണ്ടെങ്കിലും തിരൂര്‍ ഭാഗത്ത് നിന്നും ആദ്യമായാണ് ഒരാളെ കരുതല്‍ തടങ്കലിലാക്കുന്നത്.

തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജു, ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ , എസ് ഐ. പ്രദീപ് കുമാര്‍ , മധു സീനിയര്‍ സി.പി.ഒ ഷിജിത്ത് സി.പി.ഒ ധനീഷ്‌കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം വൈകിയിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അജ്മലിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു