ഗതാഗതം നിരോധിച്ചു

പി.ഡബ്ല്യു.ഡി റോഡ്സ് കുറ്റിപ്പുറം സെക്ഷനു കീഴിലെ ചെങ്കുണ്ടന്‍ പടി- വായനശാല റോഡില്‍ (കണ്ണംകുളം- കണ്ണംകടവ്- മുക്കിലപ്പീടിക- വായനശാല റോഡ്) കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 17) മുതല്‍ ഏപ്രില്‍ 17 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കരേക്കാട്- മാവണ്ടിയൂര്‍, കരേക്കാട്- വായനശാല റോഡ് വഴി തിരിഞ്ഞു പോവണം.

പി.ഡബ്ല്യു.ഡി റോഡ്സ് കുറ്റിപ്പുറം സെക്ഷനു കീഴിലെ ചീനിച്ചോട്- പാലക്കുന്ന് റോഡില്‍ (ചെങ്കുണ്ടംപടി- ചീനിച്ചോട്- പാലക്കുന്ന് റോഡ്) കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 17) മുതല്‍ ഏപ്രില്‍ 17 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ എടയൂര്‍- മണ്ണത്ത്പറമ്പ് റോഡ് വഴി തിരിഞ്ഞു പോവണം.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ പരിയാപുരം അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റ് റോഡില്‍ പണി നടക്കുന്നതിനാല്‍ ഓരാടംപാലം വലമ്പൂര്‍ റോഡില്‍ ശനിയാഴ്ച (മാര്‍ച്ച് 18)മുതല്‍ പ്രവൃത്തി തിരുന്നത് വരെ ഗതാഗതം നിരോധിച്ചു. ഓരാടംപാലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മദ്രസ്സപ്പടിയില്‍ നിന്നും ഏറാന്തോട് റോഡിലൂടെയും പട്ടിക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വലമ്പൂര്‍ സെന്ററില്‍ നിന്നും പൂപ്പലം റോഡ് വഴിയും തിരിഞ്ഞു പോവണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top