Section

malabari-logo-mobile

വീട്ടില്‍ സൂക്ഷിച്ച 250 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

HIGHLIGHTS : Youth arrested with 250 grams of MDMA and hashish oil

തിരൂര്‍: 250 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. തിരൂര്‍ കുറുമ്പത്തൂര്‍ മുഴങ്ങാണി കുറ്റിപ്പുറത്തൊടി വീട്ടില്‍ മുഹമ്മദ് ഷാഫി എന്നയാളെയാണ് പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മലപ്പുറം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് പാര്‍ട്ടിയും ചേര്‍ന്നാണ് പിടികൂടിയത്. മുഹമ്മദ് ഷാഫി താമസിക്കുന്ന ആതവനാട് പഞ്ചായത്തിലൈ വീട്ടില്‍ നിന്നുമാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. ആയവ കടത്തി കൊണ്ട് വന്ന് സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്ത് വന്നതിനാണ് മുഹമ്മദ് ഷാഫിയെ പിടികൂടിയത്.

sameeksha-malabarinews

പരിശോധനയില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസര്‍ പ്രജോഷ്‌കുമാര്‍ , സിവില്‍ എക്സൈസ് ഓഫീസര്‍ മുഹമ്മദ് അലി. കെ എന്നിവരോടൊപ്പം മലപ്പുറം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാര്‍ ആര്‍.വി പ്രിവന്റിവ് ഓഫീസര്‍ മിനുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് നൗഫല്‍ പി, റാഷിദ് എം, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വിനീത, എക്സൈസ് ഡ്രൈവര്‍ കെ. കെ.ചന്ദ്രമോഹന്‍ എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!