വര്‍ഗ്ഗീയ പരാമര്‍ശമുള്ള കമന്റ്: തിരൂര്‍ സ്റ്റേഷനിലെ പോലീസുകാരനെതിരെ പരാതി

തിരൂരങ്ങാടി ഫെയസ്ബുക്കില്‍ വര്‍ഗ്ഗീയപരാമര്‍ശമുള്ള കമന്റിട്ടെന്ന് പോലീസുകാരനെതിരെ പരാതി. തിരൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍
രജീഷിനെതിരെയാണ് ഫേസ്ബുക്കില്‍ വര്‍ഗ്ഗീയപരാമര്‍ശമുള്ള കമന്റിട്ടന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു വാര്‍ത്താ ചാനലിന്റെ വാര്‍ത്തക്ക് താഴെയാണ് മലപ്പുറം ഏആര്‍ നഗര്‍ സ്വേദേശിയായ രജീഷ് ദില്ലി കലാപത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള കമന്റിട്ടത്.

ഒന്നു ക്ഷമിക്കു …ട്രെമ്പ് പോയിക്കോട്ടെ.. അതിന് ശേഷം അവര്‍ക്കുള്ള വടേം ചായം കൊടുക്കുന്നുണ്ട് എന്ന കമന്റാണ് ഇയാള്‍ എഴുതിയിരിക്കുന്നത്.

സംഭവത്തില്‍ പോലീസുകാരനെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് ഏആര്‍ നഗര്‍ യൂത്ത് ലീഗ് കമ്മറ്റിയാണ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top