തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ അയ്യായിരം രൂപയാക്കുക: എകെടിഎ

പരപ്പനങ്ങാടി: ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍(എകെടിഎ) ഏരിയാ കണ്‍വെന്‍ഷന്‍ പരപ്പനങ്ങാടിയില്‍ നടന്നു. തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ പ്രസവാനുകൂല്യ കുടിശ്ശിക തീര്‍ത്ത് നല്‍കുക, പ്രസാവാനുകൂല്യം നല്‍കുമ്പോള്‍ തന്നെ 15,000 രൂപ ഒരുമിച്ച് നല്‍കുക, വിവാഹ, ചികിത്സാ, വിദ്യഭ്യാസാനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ എ കെ ടി എ മലപ്പുറം ജില്ലാ പ്രസിഡന്റ് പി കെ മണി ഉദ്ഘാടനം ചെയ്തു. എ നാരയണന്‍ അധ്യക്ഷനായ ചടങ്ങില്‍ സ്വാഗതസംഘം കണ്‍വീനര്‍ തുളസീദാസ് സ്വാഗതവും അബ്ദുറഹമാന്‍ നന്ദിയും പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗം ടി ദിലീപ് കുമാര്‍, എന്‍ നാരായണന്‍, വി പി ശൈലജ, പി.ഗണേശന്‍,ടി.ദേവദാസ്, വി പി വിശ്വംഭരന്‍, കെ പി രാജന്‍, എ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles