മുസ്ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു; തര്‍ക്കം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി

മലപ്പുറം:മക്കരപ്പറമ്പില്‍ മുസ്ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നേതാക്കളെ പൂട്ടിയിട്ടത്.യൂത്ത് ലീഗ് പ്രതിനിധിയെ പരിഗണിക്കുന്നത് മനപൂര്‍വം ഒഴിവാക്കിയെന്നാണ് ആരോപണം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ കോയ കൊവിഡ് ബാധിച്ച് മരിച്ചത് ജൂണ്‍ 21 നായിരുന്നു. ഇതെതുടര്‍ന്ന് പുതിയ പ്രസിഡന്റിനെ തീരുമാനിക്കാനൊരുങ്ങുകയായിരുന്നു. എന്നാല്‍ വാര്‍ഡ് അംഗങ്ങളും പാര്‍ട്ടി ഭാരവാഹികളും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗം സംഘര്‍ഷത്തിലെത്തുകയായിരുന്നു.

യൂത്ത് ലീഗിനെ പരിഗണിക്കാതെ നിലവിലെ വൈസ് പ്രസിഡന്റ് സുഹറാബിയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ മുസ്ലിംലീഗ് ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായതും നേതാക്കളെ ഓഫീസിലിട്ട് പൂട്ടിയതും.

പിന്നീട് പോലീസെത്തി പൂട്ട് തുറന്നാണ് നേതാക്കളെ പുറത്തെത്തിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •