Section

malabari-logo-mobile

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, കര്‍ണാടകയില്‍ ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു

HIGHLIGHTS : Youth in custody dies in custody, mob burns police station in Karnataka

ബെംഗളൂരു: ചൂതുകളി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ചു. ചന്നഗിരി ടൗണ്‍ പോലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ശനിയാഴ്ച്ച കത്തിച്ചത്. ചൂതുകളിയുമായി ബന്ധപ്പെട്ട് ആദിലിനെ (30) ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് ഇയാള്‍ മരണപ്പെടുകയായിരുന്നു.

യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞെങ്കിലും മരണ വാര്‍ത്ത അറിഞ്ഞതോടെ ആള്‍ക്കൂട്ടം രോഷാകുലരായി സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ആദില്‍ കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചുവെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന് നേരെ ആദ്യം കല്ലേറ് നടത്തുകയാണുണ്ടായത്. പിന്നീട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും തീ വെക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

sameeksha-malabarinews

യുവാവിന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറുമെന്നും ദേവനഗിരി എസ്.പി ഉമപ്രശാന്ത് പറഞ്ഞു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിച്ചതായും പട്രോളിങ് നടത്തുന്നുണ്ടെന്നും എസ്.പി പറഞ്ഞു.

യുവാവിന്റെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്നും മജിസ്‌ട്രേറ്റിന് മുമ്പില്‍ വെച്ച് മൃതദേഹം പരിശോധിക്കുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!