പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി: കഞ്ചാവുമായി യുവാവ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. കടലുണ്ടി നഗരം സ്വദേശി വാടിക്കല്‍ ഷെഫീക്കാണ് പിടിയിലായത്. യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇയാളില്‍ നിന്നും 320 ഗ്രാം കഞ്ചാവും കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ താനൂര്‍ ഡി.എ.എന്‍.എസ.്എ.എഫ് അംഗങ്ങളായ വിപിന്‍, ജിനീഷ്, സബറുദ്ധീന്‍, അഭിമന്യു, ആല്‍ബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top