താനാളൂര്‍: ഒഴൂരില്‍ വെച്ച് കടന്നല്‍ കുത്തേറ്റ് പരിക്ക് പറ്റിയ ഒന്‍പത് വയസ്സുകാരനെ രക്ഷിക്കാനെത്തിയ യുവാവിനേയും കടന്നല്‍ കൂട്ടം ആക്രമിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ കടന്നല്‍ കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് കരയുകയായിരുന്ന ബാലനെ അത് വഴി കടന്ന് പോയ ഓട്ടോ ഡ്രൈവര്‍ താനാളൂര്‍ കോട്ടുവാലപ്പീടിക സ്വദേശി എരിയേങ്ങല്‍ ഹാരിസ് രക്ഷിക്കാനെത്തിയതോടെ കടന്നല്‍ കൂട്ടം ഹാരിസിനേയും കടന്നാക്രമിക്കുകയായിരുന്നു.
കടന്നലിന്റെ കൂത്തേറ്റ് പരിക്കേറ്റ ബാലനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും സാരമായി പരിക്കേറ്റ ഹാരിസിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




