Section

malabari-logo-mobile

വധശ്രമ കേസില്‍ യുവാവ് അറസ്റ്റില്‍

HIGHLIGHTS : Youth arrested in Parappanangadi attempted murder case

പരപ്പനങ്ങാടി : വധശ്രമ കേസില്‍ പ്രതി അറസ്റ്റാലായി. ചെട്ടിപ്പടി കോയംകുളം വെട്ടിക്കുത്തിനകത്ത് വീട്ടില്‍ സൈനുല്‍ ആബിദ് (40)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഭാര്യയെ കഴുത്തിന് കൈ കൊണ്ട് അമര്‍ത്തിപ്പിടിച്ചും ചെയിന്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും 13 വയസുള്ള മകളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.

sameeksha-malabarinews

2020 ല്‍ പ്രതിയുടെ പേരില്‍ 498A IPC പ്രകാരം ഒരു കേസ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് നിലവില്‍ പരപ്പനങ്ങാടി JFCM കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി Adl.SI പരമേശ്വരന്‍ ,പോലീസുകാരായ ദിലീപ്, അനില്‍, രാമചന്ദ്രന്‍ ,സനല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!