ബലാത്സംഗ കേസില്‍ യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പടിഞ്ഞാറേക്കര സ്വദേശി ഏന്തിവീട്ടില്‍ ജംഷീര്‍(37)നെ തിരൂര്‍ സി .ഐ ജിജോ എം .ജെ യുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ വിവാഹം കഴിക്കാമെന്നും കുട്ടികളെ സംരക്ഷിക്കാമെന്നും പറഞ്ഞ് ഇയാള്‍ അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് യുവതിയുമായി അകന്നതിനെ തുടര്‍ന്ന് പ്രതിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കഴിഞ്ഞദിവസം തിരൂരില്‍ വച്ച് പിടികൂടുകയായിരുന്നു. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top