സ്കൂളിലെ മോട്ടർ മോഷ്ടിക്കാൻ ശ്രമം;യുവാവ് പരപ്പനങ്ങാടി പോലീസിൻ്റെ പിടിയിൽ

പരപ്പനങ്ങാടി: സ്കൂളിലെ ഇലക്ട്രിക് മോട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പരപ്പനങ്ങാടി പോലീസിൻ്റെ പിടിയിലായി. താനൂർ പനങ്ങാട്ടൂർ സ്വദേശി അറക്കൽ അബ്ദുൾ റസാഖ് ( 46) ആണ് പിടിയിലായത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പരപ്പനങ്ങാടി നഗര മധ്യത്തിലെ സ്കൂളിലെ കിണറിനരികെ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്ക് മോട്ടറാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.

വീട്ടിൽ നിന്നും പിണങ്ങി പലയിടങ്ങളിലായി അലഞ്ഞു നടക്കുന്ന സ്വഭാവക്കാരനാണ് ഇയാളെന്നും നേരത്തെ വേങ്ങര, താമരശേരി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.

പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ ബാബുരാജ്, അബ്ദുൾ റഹീം, വിബീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top