പരപ്പനങ്ങാടിയിൽ ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ പരിക്കേൽപ്പിച്ചയാൾ പിടിയിൽ

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിൽ ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ  ഗുരുതരമായി  പരിക്കേൽപ്പിച്ചയാളെ പോലീസ് പിടികൂടി. താനൂർ സ്വദേശിയായ റാസിഖ് (31) നെയാണ് പിടികൂടിയത്.

കഴിഞ്ഞയാഴ്ച്ച രാത്രി ഒമ്പതര മണിക്ക് പരപ്പനങ്ങാടി അഞ്ചപ്പുരയിലെ  പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വന്ന പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശിയായ അബ്ദുൾമുനവീറിനെ ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്  റാസിഖ് പിടിയിലായത്.

പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിനേഷ് കെജെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പരമേശ്വരനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി പമ്പിൽ വച്ച് പെട്രോൾ അടിക്കാൻ വന്ന മുനവിറിനെ റാസിഖിൻ്റെ കൂട്ടുകാർ ഉപദ്രവിക്കുകയും ഇത് തടഞ്ഞ മുനവറിനെ പിന്നീട് മറ്റൊരു വണ്ടിയിൽ വന്ന റാസിഖ് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരി ക്കൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.. തുടർന്ന് പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് ചാവക്കാട് ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ താനൂർ പോലീസിന്റെ സഹായത്തോടുകൂടി പിടികൂടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top